adhitz.com

Wednesday 9 December 2015

സുഹൃത്ത് നിങ്ങളെ പ്രണയിക്കുന്നുണ്ടോയെന്നറിയാൻ ചില വഴികൾ!


ഒരു നല്ല സുഹൃത്ത് ദൈവത്തിന്‍റെ ഒരു വലിയ സമ്മാനമാണ്. സുഹൃത്തുക്കള്‍ പലതരത്തില്‍ ഉണ്ട്‌. നല്ല സുഹൃത്ത്‌ ബന്ധങ്ങൾ പ്രണയത്തിലേക്ക് വഴിമാറുക സ്വാഭാവികം .നേരിയ ഒരതിര് മാത്രമാണ് സൌഹൃദത്തിനും പ്രണയത്തിനും തമ്മിലുള്ളത്. പ്രണയമാണോ സൌഹൃദമാണോ വലുതെന്ന് ചോദിച്ചാല്‍ രണ്ടും വലുത് തന്നെ. പക്ഷേ, സൌഹൃദത്തിനാണ് ആഴം കൂടുതല്‍. ഒരു വ്യക്തിയെ പൂര്‍ണമാ‍യി മനസ്സിലാക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാനും പലപ്പോഴും സൌഹൃദത്തിന് മാത്രമേ കഴിയൂ. കാരണം അവിടെ സ്വാര്‍ത്ഥതയില്ല, വാശിയില്ല. ചില സുഹൃത്തുക്കൾ സാധാരണ ഒരു സുഹൃത്തിനേക്കാൾ കൂടുതൽ അടുപ്പം നിങ്ങളോട് കാണിക്കുന്നുണ്ടോ? ചില പെരുമാറ്റങ്ങള്‍ അയാൾക്ക് നിങ്ങളോട് പ്രണയമുണ്ടോയെന്ന് മനസിലാക്കാൻ സഹായിക്കും.


              1.അയാൾ നിങ്ങളെ സ്നേഹത്തോടെ ഒളിഞ്ഞു നോക്കുകയും , നിങ്ങൾ പറയുന്നതിനെല്ലാം താത്പരനായിരിക്കുകയും ചെയ്യും. ഇവർ നിങ്ങൾ പറയുന്ന അഭിപ്രായത്തിന് വിലയുണ്ടെന്ന് കാണിക്കുന്നവരായിരിക്കും.

             2.ആണ്‍ സുഹൃത്തുക്കളോടുള്ള ആസൂയ ചില പുരുഷന്മാര്‍ തങ്ങളുടെ പെണ്‍ സുഹൃത്തുക്കളോട് സംരക്ഷണ മനോഭാവം കാണിക്കുന്നവരാണ്.നിങ്ങള്‍ ബാറില്‍ ഒരു പുരുഷ സുഹൃത്തിനൊപ്പമിരിക്കുമ്പോള്‍ ഒരു സുഹൃത്ത് കണ്ടാല്‍ അടുത്ത് വരികയും ക്ഷേമമന്വേഷിക്കുകയും ചെയ്യും. അയാള്‍ ഒരു സാധാരണ സുഹൃത്ത് മാത്രമാണെങ്കില്‍ അയാള്‍ നിങ്ങളെ അവിടെ വിട്ട് മറ്റേതെങ്കിലും ഗേള്‍ഫ്രണ്ടിനടുത്തേക്ക് പോകും.

              3.നിങ്ങളുടെ സമീപത്തെത്തുമ്പോള്‍ അയാൾക്ക് ഒരു ചെറിയ പതർച്ചയുണ്ടാവുകയും, കാണുമ്പോഴെല്ലാം അഭിനന്ദന വാക്കുകൾ പറയുകയും ചെയ്യും.

                       4.അയാൾ തന്‍റെ സുഹൃത്തുക്കളോട് നിങ്ങളെ പറ്റി പറയുകയും, നിങ്ങള്‍ പറയുന്നതിനോടെല്ലാം ചിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് നിങ്ങളോടുള്ള താല്പര്യത്തെയാണ് കാണിക്കുന്നത്. ഇവർ കാണുമ്പോഴെല്ലാം നിങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടേയിരിക്കും.



                      5. നിങ്ങളുടെ അടുത്തെത്തുമ്പോൾ അയാൾക്ക് സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ നെറ്റിത്തടത്തിലെ വിയര്‍പ്പും, സംഭ്രമവും ഒരു സൂചനയാണ്. ഒരു പെണ്‍കുട്ടിയോട് പ്രത്യേകമായ വികാരങ്ങളൊന്നുമില്ലാത്ത അവസ്ഥയില്‍ ഒരാള്‍ക്ക് സമീപത്തെത്തുമ്പോള്‍ വികാരപരമായ വിവശതയൊന്നും അനുഭവപ്പെടില്ല.


                     6.ഫോണിൽ മനോഹരമായ സന്ദേശങ്ങള്‍ അയക്കുകയോ, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തായിരിക്കുമ്പോള്‍ നിങ്ങളെന്ത് ചെയ്യുന്നു എന്ന് അന്വേഷിക്കാനും താല്പര്യം കാണിക്കുന്നുവെങ്കില്‍ അതും ഒരു സൂചനയാണ്.


                     7.നിങ്ങളോട് താത്പര്യമുള്ളയാളാണെങ്കിൽ നിങ്ങള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ ഓര്‍മ്മിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അയാള്‍ സമ്മാനങ്ങള്‍ നൽകും.വിശേഷ ദിവസങ്ങളിലും, ജന്മദിനത്തിനുമൊക്കെ ഇഷ്ടപ്പെട്ട സമ്മാനങ്ങള്‍ നിങ്ങൾക്ക് അയാൾ നല്കുന്നുവെങ്കില്‍ അത് ഒരു വെളിപ്പെടുത്തലാണ്.

No comments:

Post a Comment